Pages

Tuesday, March 2, 2010

ചമ്പക്കുളം വള്ളം കളിയിലെ ചുണ്ടന്‍ വള്ളം.



കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടന്‍ വള്ളം. അമരക്കാരന്റെ കീഴില്‍ നാല് പ്രധാന തുഴക്കാര്‍ കാണും. ഇവര്‍ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 അടി നീളമുള്ള തുഴക്കോല്‍ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവര്‍ക്കു പിന്നിലായി ഒരു വരിയില്‍ രണ്ടുപേര് എന്നവണ്ണം 64 തുഴക്കാര്‍ ഇരിക്കുന്നു. 64 കലകളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോള്‍ 128 തുഴക്കാര്‍ കാണും. അവര്‍ വഞ്ചിപ്പാട്ടിനൊത്ത് താളത്തില്‍ തുഴയുന്നു. സാധാരണയായി 25 പാട്ടുകാര്‍ കാണും. വള്ളത്തിന്റെ നടുവില്‍ 8 പേര്‍ക്ക് നില്‍ക്കുവാനുള്ള സ്ഥലമുണ്ട്. എട്ടു ദിക്കുകളുടെയും രക്ഷകരായ അഷ്ടദിക്‍പാലകരെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഐതിഹ്യം.

0 comments:

Post a Comment

 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory