Pages

Sunday, March 7, 2010

ചരിത്രപെരുമയോടെ പുനലൂര്‍ തൂക്കുപാലം



കൊല്ലം ജില്ലയിലെ മലയോര പട്ടണപ്രദേശമായ പുനലൂരില്‍; ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണ് പുനലൂര്‍ തൂക്കുപാലം.
1871 ല്‍ ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധന്‍‍ ആല്‍ബെര്‍ട്‌ ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച്‌ 1877- ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.

കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം മോട്ടോര്‍ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവന്‍ ആ പാലത്തിലേക്ക് മാറി.

സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ ഇപ്പോള്‍ തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി.

മനോരമ വെബ്‌സൈറ്റില്‍ ഞാന്‍ എടുത്ത ഈ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

0 comments:

Post a Comment

 

Blog Archive

Powered by Blogger.
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory