Pages

Wednesday, April 21, 2010

മഴയില്‍ ഒലിച്ചു പോയ കൊല്ലം പൂരം.

ആഘോഷപൂര്‍വ്വം സംഘടിപ്പിച്ച ഈ വര്‍ഷത്തെ കൊല്ലം പൂരം അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഒലിച്ചു പോയി. കൂടുതല്‍ വിശധമായ വാര്‍ത്ത‍ ഈ ലിങ്കില്‍ വായിക്കാം...

മഴയ്ക്ക് തൊട്ടു മുന്‍പ് എന്റെ ഒരു സുഹൃത്ത് പകര്തിയതാണീ ചിത്രങ്ങള്‍.

Friday, April 9, 2010

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം


കൊച്ചിയിലെ കലൂരിലാണ് ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 60,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ഈ സ്റ്റേഡിയം 1996-ല്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ പണി കഴിച്ചത്.


ഫുട്ബോള്‍ സ്റ്റേഡിയമായാണ് നിര്‍മ്മിക്കപ്പെട്ടതെങ്കിലും പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. നിശാമത്സരങ്ങള്‍ക്കു വേണ്ടിയുള്ള ഫ്ലഡ് ലൈറ്റ് സം‌വിധാനം ഈ സ്റ്റേഡിയത്തിലുണ്ട്. അടുത്ത വര്ഷം മുതല്‍ കേരളത്തിന്റെ ഐ പി എല്‍ മത്സരങ്ങള്‍ വരുന്നതോടു കൂടി ഇതിന്റെ അന്താരാഷ്ട്ര പ്രസിദ്ധി ഒന്ന് കൂടി വര്‍ധിക്കും.

Monday, April 5, 2010

ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന

ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും അറിയാം. കുറെ പേര്‍ ഇതിന്റെ ഫോട്ടോ ബൂലോകത്തില്‍ ഇട്ടിട്ടുണ്ട്. എന്നാലും ഒരെണ്ണം ഞാനും ഇടുകയാണ് . മംഗലശ്ശേരി നീലകണ്ടന്റെ ഈ മന 2 വര്ഷം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയതാണ്. ഒരുപാടു സിനിമകളില്‍ നിറഞ്ഞു നില്‍കുന്ന ഈ മന നേരിട്ട് കണ്ടപ്പോള്‍ അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. ഒറ്റപ്പാലം സന്ദര്‍ശിക്കുന്ന കൂട്ടുകാര്‍ ഈ മന ഒന്ന് പോയി കാണണം.


 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory