തിരുവനന്തപുരം നഗരത്തില്‍ നിന്നും 8 കി.മീ അകലെ സ്ഥിതിചെയ്യുന്ന ശംഖുമുഖം കടല്‍ തീരത്താണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത് . പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന് ആണ് ജലകന്യക എന്ന ഈ ശില്പം നിര്‍മ്മിച്ചത് . ഭീമാകാരമായ ഈ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്.
Tuesday, March 30, 2010
Friday, March 26, 2010
ഗരുഡന് തൂക്കം എന്ന അനുഷ്ടാനകല
കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡന് തൂക്കം. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഗരുഡന് തൂക്കം നടത്താറുള്ളത്. എന്നാല്‍ മുരുകന് ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ തൂക്കി. ക്ഷേത്രത്തിന് ചുറ്റും വലം വെയ്ക്കുന്നു.
Tuesday, March 23, 2010
ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബര സ്മാരകം
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, March 20, 2010
പുലി വരുന്നേ ........... പുലി
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര് അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു.
ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉത്സവങ്ങള്‍ നടക്കുമ്പോളും ഘോഷയാത്രകല്ക്കിടയിലും കലാകാരന്മാര് ഇത് അവതരിപ്പിച്ചു വരുന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള ഒരു അമ്പലത്തിലെ ഉത്സവിതിനു പകര്‍ത്തിയതാണ് ഈ ചിത്രം.
Monday, March 15, 2010
ആകാശം മുട്ടുന്ന റിയാദിലെ കിങ്ങ്ടോം സെന്റെര്
Friday, March 12, 2010
സര് ശേഷാദ്രി അയ്യര്‍ മെമ്മോറിയല്‍ ലൈബ്രറി, ബാംഗ്ലൂര്‍
Wednesday, March 10, 2010
കടലിനക്കരെ പോണോരെ.............
Tuesday, March 9, 2010
സൂര്യാസ്തമയം
Sunday, March 7, 2010
ചരിത്രപെരുമയോടെ പുനലൂര്‍ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണപ്രദേശമായ പുനലൂരില്‍; ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണ് പുനലൂര്‍ തൂക്കുപാലം.
1871 ല്‍ ബ്രിട്ടീഷ് സാങ്കേതികവിദഗ്ദ്ധന്‍ ആല്‍ബെര്‍ട് ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച് 1877- ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.
കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം മോട്ടോര്‍ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവന്‍ ആ പാലത്തിലേക്ക് മാറി.
സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ് പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ ഇപ്പോള്‍ തൂക്ക് പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി.
മനോരമ വെബ്സൈറ്റില്‍ ഞാന്‍ എടുത്ത ഈ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Friday, March 5, 2010
ബാംഗ്ലൂര്‍ വിധാന്‍ സൗധ
സൌദിയിലെ ജിദ്ദ ഫൌണ്ടന്

ജിദ്ദ ഫൌണ്ടന് അഥവാ കിംഗ് ഫഹദ് ഫൌണ്ടന് ലോകത്തിലെ ഏറ്റവും വലിയ ഫൌണ്ടന് ആണ്. ഗിന്നസ് ബുക്കില്‍ ഇതിന്റെ പേരുണ്ട്.സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത് നില്ക്കുന്നതു. ചെങ്കടലില്‍ നിന്നും 260 മീറ്റര്‍ ഉയരത്തിലെക്കാന് ഇത് വെള്ളം ജെറ്റ് ചെയ്യിക്കുന്നത് . 1985 ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ഇത് കാണാന്‍ വേണ്ടി നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഞാന്‍ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണ് ഈ ചിത്രം.
Wednesday, March 3, 2010
ഇന്ത്യന്‍ ക്രിക്കറ്റ് പുലികള്‍
2007 ഒക്ടോബര്‍ 2 , കൊച്ചി ജവഹര്‍ലാല്‍ നെഹ്റു മൈതാനത്തു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ പരിശീലനം നടത്തുന്നതാണ് ഇത്. ഒക്ടോബര്‍ 1 നു രാത്രി കൊല്ലത്ത് നിന്നും വണ്ടി കയറി, ഉറങ്ങാതെ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കെറ്റ് കാണാന്‍ കൊച്ചിയിലെത്തിയതാണ് ഞങ്ങള്‍ 3 കൂട്ടുകാര്‍ . ഇതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ആവേശമായിരുന്നു ഞങ്ങള്ക്. എന്തൊക്കെ ആയിരുന്നു ഓട്ടം, ചാട്ടം, ഡൈവിംഗ് ..... എന്നാല്‍ അവസാനം "പവനായി ശവമായി" . 84 റണ്‍സിനു ഓസ്ട്രലിയയോടു ഇന്ത്യ തോറ്റു തൊപ്പിയിട്ടു.
Tuesday, March 2, 2010
ചമ്പക്കുളം വള്ളം കളിയിലെ ചുണ്ടന് വള്ളം.
കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടന് വള്ളം. അമരക്കാരന്റെ കീഴില്‍ നാല് പ്രധാന തുഴക്കാര്‍ കാണും. ഇവര്‍ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 അടി നീളമുള്ള തുഴക്കോല് കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവര്‍ക്കു പിന്നിലായി ഒരു വരിയില്‍ രണ്ടുപേര്‍ എന്നവണ്ണം 64 തുഴക്കാര്‍ ഇരിക്കുന്നു. 64 കലകളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോള്‍ 128 തുഴക്കാര്‍ കാണും. അവര്‍ വഞ്ചിപ്പാട്ടിനൊത്ത് താളത്തില്‍ തുഴയുന്നു. സാധാരണയായി 25 പാട്ടുകാര്‍ കാണും. വള്ളത്തിന്റെ നടുവില്‍ 8 പേര്‍ക്ക് നില്ക്കുവാനുള്ള സ്ഥലമുണ്ട്. എട്ടു ദിക്കുകളുടെയും രക്ഷകരായ അഷ്ടദിക്‍പാലകരെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഐതിഹ്യം.