Pages

Tuesday, March 30, 2010

ശംഖുമുഖം കടല്‍ത്തീരത്തെ ജലകന്യക.

തിരുവനന്തപുരം നഗരത്തില്‍ നിന്നും 8 കി.മീ അകലെ സ്ഥിതിചെയ്യുന്ന ശംഖുമുഖം കടല്‍ തീരത്താണ് ഈ ശില്‍പം സ്ഥിതി ചെയ്യുന്നത് . പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ ആണ് ജലകന്യക എന്ന ഈ ശില്പം നിര്‍മ്മിച്ചത് . ഭീമാകാരമായ ഈ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്.

Friday, March 26, 2010

ഗരുഡന്‍ തൂക്കം എന്ന അനുഷ്ടാനകല

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡന്‍ തൂക്കം. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഗരുഡന്‍ തൂക്കം നടത്താറുള്ളത്. എന്നാല്‍ മുരുകന്‍ ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്‌. ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ തൂക്കി. ക്ഷേത്രത്തിന് ചുറ്റും വലം വെയ്ക്കുന്നു.

Tuesday, March 23, 2010

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബര സ്മാരകം


തിരുവിതാംകൂറിന്റെ ചരിത്രത്തിലും കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും അവിസ്മരണീയമായ സ്ഥാനമുള്ള ചരിത്രപുരുഷനായ ശ്രീ വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി ദളവ 1809 ല്‍ കുണ്ടറയില്‍ വച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിന്റെ സ്മാരകം ആണ് ഇത്. കൊല്ലം ജില്ലയിലെ കുണ്ടറ ഇളംബള്ളൂരില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.

കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Related Posts Plugin for WordPress, Blogger...

എന്റെ യാത്രക്കിടയില്‍ ചിലപ്പോളൊക്കെ ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍. അഭിപ്രായങ്ങള്‍ പറയണേ കൂടുകാരെ.

ജാലകം

Malayalam Blog Directory